ദേവികയുടെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

post

മലപ്പുറം: വളാഞ്ചേരിയില്‍ ദേവിക എന്ന പെണ്‍കുട്ടി തീ കൊളുത്തി മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഇതിനായി പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കും. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചതാണിത്. മലപ്പുറം ക്രൈം ബ്രാഞ്ച് എസ്.പി. കെ. വി. സന്തോഷിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം.