പുതുക്കാട് റെയില്‍വേ സ്റ്റേഷനില്‍ ജൈവ വൈവിധ്യ ഉദ്യാനം പദ്ധതിക്ക് തുടക്കം
തൃശൂര്‍: പുതുക്കാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് മന്ത്രി സി. രവീന്ദ്രനാഥിന്റെ ജൈവ വൈവിധ്യ ഉദ്യാനവും, എം.പി ടി.എന്‍ പ്രതാപന്റെ എം പി യുടെ ഹരിതം പദ്ധതിയും ആരംഭിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്തും പുതുക്കാട് പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി തുടങ്ങി.
കാടുമൂടി കിടന്ന സ്റ്റേഷന്‍ പരിസരം തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അനുയോജ്യമാക്കിയത്. വിവിധയിനം ഫലവൃക്ഷങ്ങളും ചെടികളുമാണ് ഇവിടെ നടുന്നത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥും ടി.എന്‍.പ്രതാപന്‍ എം.പിയും ചേര്‍ന്ന് തൈനട്ട് പദ്ധതിക്ക് തുടക്കം കുറിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ്, വൈസ് പ്രസിഡന്റ് ടി.എസ്. ബൈജു, പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജന്‍, ട്രെയിന്‍ പാസഞ്ചേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.