ജില്ലാ പഞ്ചായത്തും പരിസരവും ശുചീകരിച്ചു

post

പാലക്കാട് : ജില്ലാ പഞ്ചായത്തും  പരിസരവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരിയുടെ  നേതൃത്വത്തില്‍ ശുചീകരിച്ചു.  മഴക്കാലപൂര്‍വ്വ ശുചീകരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പഞ്ചായത്തും പരിസരവും ശുചീകരിച്ചതെന്ന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി പറഞ്ഞു. കോവിഡ് 19 കാലഘട്ടത്തില്‍ പരിസരശുചീകരണം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതിനാല്‍ ജില്ലാ പഞ്ചായത്ത്  ജില്ലയിലെ എല്ലാ  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിസരങ്ങളിലും  വീടുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ ജീവനക്കാര്‍ വീടുകളും പരിസരവും ശുചിയാക്കി. പ്രത്യേകിച്ച് കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ എല്ലാ സ്ഥാപനങ്ങളിലും  ശുചീകരണ പ്രവര്‍ത്തി നടത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി അഭ്യര്‍ത്ഥിച്ചു.