കത്തെഴുത്ത് മത്സരം

തൃശ്ശൂര്‍: ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് സര്‍ക്കാര്‍, എയിഡഡ്, സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ്സ് മുതല്‍ 12-ാം ക്ലാസ്സ് വരെയുളള വിദ്യാര്‍ത്ഥികള്‍ക്കായി കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു. രാജ്യത്തെ ഓരോ പൗരനും സമ്മതിദായവകാശം രേഖപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം എന്നതാണ് വിഷയം. മത്സരാര്‍ത്ഥികള്‍ ഒരു പോസ്റ്റല്‍ ഇന്‍ലാഡും പേനയും കൊണ്ടുവരണം. അരമണിക്കുറാണ് മത്സരസമയം. ജില്ലാതലത്തിലെ വിജയികള്‍ക്ക് ജനുവരി 20ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. സ്ഥാപനമേധാവി മത്സരത്തില്‍ പങ്കെടുക്കുന്ന രണ്ട് വിദ്യാര്‍ത്ഥികളുടെ പേര് ഡിസംബര്‍ 15 നകം ജില്ലാ ഇലക്ഷന്‍ വിഭാഗത്തില്‍ നേരിട്ടോ, ഇമെയില്‍, ഫോണ്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യണം. ഇമെയില്‍ edcstr@gmail.com. ഫോണ്‍: 0487 2361063.