ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കട്ടപ്പനയില്‍ കൂട്ടയോട്ടം

post


ഇടുക്കി: കട്ടപ്പന നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിദ്യാഭ്യാസം, തൊഴില്‍, എക്‌സൈസ്, പോലീസ്, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി 'ക്ഷയരോഗമില്ലാത്ത ഇടുക്കി നമ്മുടെ ലക്ഷ്യം' എന്ന മുദ്രാവാക്യമുയര്‍ത്തി കട്ടപ്പനയില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. ക്ഷയരോഗ നിര്‍മ്മാര്‍ജനം സാധ്യമാക്കുക, ജീവിതശൈലീരോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം. കട്ടപ്പന ഗവ. ഐ ടി ഐ ഗ്രൗണ്ടില്‍ നിന്നാരംഭിച്ച കൂട്ടയോട്ടം പരിപാടി നഗരസഭാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. മുന്‍സിഫ് മജിസ്‌ട്രേറ്റ് എന്‍.എന്‍.സിജി കൂട്ടയോട്ടം ഫ്‌ലാഗ് ഓഫ് ചെയ്തു.

 ഉദ്ഘാടന യോഗത്തിന് നഗരസഭാ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ തോമസ് മൈക്കിള്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.കെ.ബി. ശ്രീകാന്ത്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബെന്നി കല്ലൂപുരയിടം, കൗണ്‍സിലര്‍മാരായ സിബി പാറപ്പായി, സി.കെ.മോഹനന്‍, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാരായ വി.സാബു, ആര്‍. ലളിതാഭായ്, പി.എം. ഫ്രാന്‍സിസ്, സണ്ണി മാത്യു, കുരുവിള തോമസ്, ആന്‍സി വര്‍ക്കി, എന്‍.ഡി. തങ്കച്ചന്‍, ഗവ.കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ഒ.സി.അലോഷ്യസ്, ഐ.റ്റി.ഐ വൈസ്പ്രിന്‍സിപ്പാള്‍ ബിജിമോള്‍, സെന്റ് ജോണ്‍സ് നഴ്‌സിംഗ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ സഹായമേരി, സെന്റ് സെബാസ്റ്റ്യന്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ ടി.കെ.കുര്യന്‍, റ്റി. എസ്. ബേബി, ജോയി ആനിത്തോട്ടം തുടങ്ങിയവര്‍ നേതൃത്വം നല്കി. കട്ടപ്പന പുതിയ ബസ് സ്റ്റാന്റില്‍ അവസാനിച്ച കൂട്ടയോട്ടത്തിനു ശേഷം സെന്റ് ജോണ്‍സ് നഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഫ്‌ലാഷ് മോബും  ജനശ്രദ്ധ നേടി.