എയര്‍പോര്‍ട്ട് ഓപറേഷന്‍ & ലോജിസ്റ്റിക്‌സ് കോഴ്‌സിന് അപേക്ഷിക്കാം

post

കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പിന് കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന്റെ തിരുവനന്തപുരം, കൊച്ചി, തൃശ്ശൂര്‍ കാമ്പസില്‍ അടുത്ത വര്‍ഷം ജനുവരിയില്‍ ആരംഭിക്കുന്ന എയര്‍പോര്‍ട്ട്  ഓപറേഷന്‍, ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്,  ഡിപ്ലോമ കോഴ്‌സുകളില്‍ പ്ലസ് ടു/ഡിഗ്രി വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് കാലാവധി ആറ് മാസം. ഇംഗ്ലിഷ്/ഹിന്ദി ഭാഷ പ്രാവീണ്യം ഉള്ളവര്‍ക്ക് മുന്‍ഗണന. കോഴ്‌സ് ഫീസ് 55000 + ജിഎസ്ടി. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് സഹായം ലഭിക്കും. അപേക്ഷ www.kittsedu.org ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 9567869722.