വാളയാര്‍ ചെക്‌പോസ്റ്റ് വഴി 439 പേര്‍ കേരളത്തിലെത്തി

post

പാലക്കാട് : ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വാളയാര്‍ ചെക്‌പോസ്റ്റ് വഴി ഇന്ന്   ( ജൂണ്‍ 1 നു രാവിലെ 10 വരെ) 439 പേര്‍  കേരളത്തില്‍ എത്തിയതായി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ആര്‍. മനോജ് കുമാര്‍ അറിയിച്ചു. 285 പുരുഷന്‍മാരും 116 സ്ത്രീകളും 38 കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ 149 വാഹനങ്ങളിലായാണ് കേരളത്തിലേക്ക് എത്തിയത്.114 കാറുകള്‍, 19 ഇരുചക്രവാഹനങ്ങള്‍, 5 ട്രാവലറുകള്‍,11 മിനി ബസുകള്‍,  എന്നിവയാണ് അതിര്‍ത്തി കടന്ന് കേരളത്തിലെത്തിയത്.