ജില്ലയില്‍ മൂന്നു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ആലപ്പുഴ : മെയ് 27 ന് കുവൈറ്റ് - കൊച്ചി വിമാനത്തില്‍നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ അമ്പലപ്പുഴ താലൂക്ക് സ്വദേശിയായ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണം കണ്ടതിനാല്‍ വിമാനത്താവളത്തില്‍നിന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് നേരിട്ട് പ്രവേശിപ്പിച്ചത്.
മെയ് 19ന് ദമാം -- കൊച്ചി വിമാനത്തില്‍ എത്തിയ ചെങ്ങന്നൂര്‍ താലൂക്ക് സ്വദേശിയായ യുവാവിനും കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം ജില്ലയിലെ കോവിഡ് കെയര്‍ സെന്ററില്‍ ആയിരുന്നു.
മെയ് 17ന് അബുദാബി -- കൊച്ചി വിമാനത്തില്‍ എത്തിയ കുട്ടനാട് താലൂക്ക് സ്വദേശിയായ യുവാവാണ് കോവിഡ് സ്ഥിരീകരിച്ച മൂന്നാമത്തെ ആള്‍. ജില്ലയിലെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു.
ഇതോടെ ജില്ലയില്‍ ആകെ കോവിഡ് സ്ഥിരീകരിച്ച അവരുടെ എണ്ണം 39 ആയി. കോവിഡ് വ്യാപനത്തിന് മൂന്നാംഘട്ടത്തില്‍ രോഗം ബാധിച്ചവരുടെ എണ്ണം 34 ആണ്. ജില്ലയില്‍ ആകെ 7 പേര്‍ രോഗവിമുക്തരായിരുന്നു. നിലവില്‍ രോഗം ബാധിച്ച് ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 32 ആണ്. ഇതില്‍ ഒരാള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലും മറ്റൊരാള്‍ മൂവാറ്റുപുഴ കോവിഡ് ആശുപത്രിയിലും ചികിത്സയിലാണ്.