ക്വാറന്റൈന്‍ ചെലവ് ഈടാക്കുന്നത് താങ്ങാന്‍ കഴിയുന്നവരില്‍ നിന്ന് മാത്രം

post

തിരുവനന്തപുരം: ക്വാറന്റൈന്‍ ചെലവ് ഈടാക്കുന്നത് അത് താങ്ങാന്‍ കഴിയുന്നവരില്‍ നിന്ന് മാത്രം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വിദേശത്തു നിന്നും വരുന്നവരുടെ ക്വാറന്റൈന്‍ ചെലവ് അവരില്‍ നിന്നും ഈടാക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള ആശങ്കയും വേണ്ട. പാവപ്പെട്ടവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. അവരുടെ സംരക്ഷണം സര്‍ക്കാര്‍ ഉറപ്പാക്കും. ക്വാറന്റൈന്‍ ചെലവ് താങ്ങാന്‍ കഴിയുന്നവരില്‍ നിന്ന് മാത്രം അത് ഈടാക്കുക എന്നതാണ് സര്‍ക്കാരിന്റ നിലപാടെന്നും ഇത് സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.