ജില്ലയില്‍ മൂന്നു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

post

ആലപ്പുഴ : ജില്ലയില്‍  മൂന്നുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  ഇതില്‍ ഒരാള്‍ അബുദാബിയില്‍ നിന്നും മറ്റു രണ്ടു പേര്‍ മുംബൈയില്‍ നിന്നും എത്തിയവരാണ്.മെയ് 17ന് അബുദാബി  തിരുവനന്തപുരം വിമാനത്തില്‍ എത്തിയ മാവേലിക്കര താലൂക്ക് സ്വദേശിയായ യുവാവാണ് കോവിഡ് സ്ഥിരീകരിച്ച ഒരാള്‍.  ഇദ്ദേഹം ആലപ്പുഴ ജില്ലയില്‍ കോവിഡ് കെയര്‍ സെന്ററിലായിരുന്നു.

മെയ് 22ന് മുംബൈയില്‍ നിന്നും എറണാകുളത്ത് ട്രെയിനില്‍ എത്തിയവരാണ് കോവിഡ്  സ്ഥിരീകരിച്ച മറ്റു രണ്ടു പേര്‍.ഇതില്‍ മാവേലിക്കര താലൂക്ക് സ്വദേശിയായ യുവാവും ഉള്‍പ്പെടുന്നു. ഇദ്ദേഹം ജില്ലയില്‍ എത്തിയശേഷം കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു.

മെയ് 24  ന് കോവിഡ് സ്ഥിരീകരിച്ച തകഴിയിലെ കുടുംബത്തിലെ അംഗമാണ്  ജില്ലയില്‍  കോവിഡ് സ്ഥിരീകരിച്ച മൂന്നാമത്തെ ആള്‍. മുംബൈയില്‍ നിന്നും എത്തിയ ശേഷം  ഹോം ക്വാറന്റെനിലായിരുന്നു .

മൂന്നുപേരെയും മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.  ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച ആകെ ആളുകളുടെ എണ്ണം 23 ആയി. ഇതില്‍ ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.