കൊറോണ കാലത്ത് ക്ഷീര കര്‍ഷകര്‍ക്ക് കൈത്താങ്ങായി പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത്

കണ്ണൂര്‍: കോവിഡ് 19ന്റ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ ക്ഷീര കര്‍ഷകര്‍ക്ക് കൈത്താങ്ങായി പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത്. പാനൂര്‍ ബ്ലോക്ക് പരിധിയിലെ നാല് പഞ്ചായത്തുകളിലേയും 533 ക്ഷീര കര്‍ഷകര്‍ക്കാണ് രണ്ട് ചാക്ക് വീതം കാലിത്തീറ്റ വിതരണം ചെയ്തത്.
മൊകേരി പഞ്ചായത്തില്‍ 144, പന്ന്യന്നൂര്‍ 95 കതിരൂര്‍ 119, ചൊക്ലി 175 എന്നീ നിലയിലാണ് വിതരണം നടന്നത്. ക്ഷീര കര്‍ഷകര്‍ക്ക് ക്ഷീര സംഘം വഴിയാണ് കാലി തീറ്റ വിതരണം ചെയ്യ്തത്. പരിപാടിയുടെ ബ്ലോക്ക് തല വിതരണോദ്ഘാടനം ചൊക്ലി പഞ്ചായത്തിലെ ക്ഷീര സംഘം ഓഫീസില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ അനൂപ് നിര്‍വ്വഹിച്ചു. ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് വികെ രാകേഷ്, സംഘം പ്രസിഡന്റ് പത്മനാഭന്‍ മാസ്റ്റര്‍ പങ്കെടുത്തു.