ജില്ലയില്‍ മൂന്ന് കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു

post

രണ്ടു പേര്‍ വിദേശത്തു നിന്നും ഒരാള്‍ ബാംഗ്ലൂരില്‍ നിന്നും വന്നവരാണ്

ആലപ്പുഴ : മെയ് പത്തിന് മാലദ്വീപില്‍ നിന്നും കൊച്ചിയില്‍ കപ്പല്‍ മാര്‍ഗം എത്തിയ യുവാവാണ് കോവിഡ് സ്ഥിരീകരിച്ച ഒരാള്‍. മാവേലിക്കര താലൂക്ക് സ്വദേശിയായ ഇദ്ദേഹം ആലപ്പുഴ ജില്ലയില്‍ എത്തിയ ശേഷം കോവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റൈനിലായിരുന്നു.

മെയ് 18  ന് അബുദാബി   കൊച്ചി വിമാനത്തില്‍ എത്തിയ ചെങ്ങന്നൂര്‍ താലൂക്ക് സ്വദേശിയായ യുവാവാണ്  കോവിഡ് സ്ഥിരീകരിച്ച മറ്റൊരാള്‍. ഇയാളും  ജില്ലയിലെ കോവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റൈനിലായിരുന്നു.

ബാംഗ്ലൂരില്‍ നിന്നും സ്വകാര്യ വാഹനത്തില്‍ എത്തിയ മാവേലിക്കര താലൂക്ക് സ്വദേശിയായ യുവതിയാണ് കോവിഡ് സ്ഥിരീകരിച്ച മൂന്നാമത്തെ ആള്‍. ഇവര്‍ ഹോം ക്വാറന്റൈനില്‍ ആയിരുന്നു.മൂന്നുപേരെയും മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.