ജില്ലയില്‍ ഇന്ന് 4 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

post

ഇതോടെ ജില്ലയില്‍ നിലവില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണം 17 ആയി

ആലപ്പുഴ : ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ മുംബൈയില്‍ നിന്നും ഒരാള്‍ അബുദാബിയില്‍ നിന്നും വന്നതാണ്. മുബൈയില്‍ നിന്നും വന്ന തകഴിയിലെ മൂന്നംഗ കുടുംബത്തിനാണ് കോവിഡ് . മാതാപിതാക്കളും  മകനും അടങ്ങുന്ന കുടുംബം മെയ് 22 - ന് ട്രെയിന്‍ മാര്‍ഗമാണ് എറണാകുളത്തെത്തിയത്. തുടര്‍ന്ന് വീട്ടില്‍ ഐസൊലേഷനിലായിരുന്നു.

അബുദാബിയില്‍ നിന്ന് മെയ് 17 - ന്  തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ യുവാവാണ് കോവിഡ് സ്ഥിരീകരിച്ച നാലാമത്തെ ആള്‍. ചേര്‍ത്തല താലൂക്ക് സ്വദേശിയായ ഇയാള്‍ ഹോം ക്വാറന്റൈനിലായിരുന്നു.നാലുപേരെയും മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.