പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദനവുമായി പ്രോസിക്യൂട്ടര്‍മാര്‍

post

പാലക്കാട് : ലോക്ക് ഡൗണ്‍ കാലത്ത് കോവിഡ് 19 രോഗവ്യാപനം തടയാനും ക്രമസമാധാനനില പരിഹരിക്കാനും പ്രയത്നിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദനവുമായി ജില്ലാ ആസ്ഥാനത്തെ പ്രോസിക്യൂട്ടര്‍മാര്‍. ഇതിന്റെ ഭാഗമായി പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനില്‍ എത്തിയ പ്രോസിക്യൂട്ടര്‍മാര്‍ പോലീസുദ്യോഗസ്ഥര്‍ക്ക് ധരിക്കാനുള്ള മുഖാവരണങ്ങള്‍ നല്‍കി.  പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂട്ടര്‍ കെ. ഷീബ  മുഖാവരണങ്ങള്‍ പാലക്കാട് ഡിവൈഎസ്പി സാജു. കെ എബ്രഹാമിനു കൈമാറി. സീനിയര്‍ അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ പി. പ്രേംനാഥ്, എ. പി. പി. മാരായ എം. എ. മുഹമ്മദ് സാജിദ്, എം.എല്‍. ലക്ഷ്മി, എന്നിവര്‍ പങ്കെടുത്തു. പാലക്കാട് ടൗണ്‍ നോര്‍ത്ത്,  ട്രാഫിക്,  കസബ വാളയാര്‍,  കുഴല്‍മന്ദം,  കോട്ടായി,  കോങ്ങാട്,  മങ്കര,  ഹേമാംബിക നഗര്‍,  മലമ്പുഴ,  റെയില്‍വേ,  തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ പ്രോസിക്യൂട്ടര്‍മാര്‍ പോലീസ് ഉദ്യോഗസ്ഥരെ നേരിട്ടുകണ്ട് അഭിനന്ദിക്കുകയും മാസ്‌ക്ക്  വിതരണം ചെയ്യുകയും ചെയ്തു.