കോവിഡ് 19 ജില്ലയില്‍ 3 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

post

തിരുവനന്തപുരം : ഇന്നലെ ജില്ലയില്‍ പുതുതായി  535 പേര്‍  രോഗനിരീക്ഷണത്തിലായി.259 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി

 * ജില്ലയില്‍ 5169 പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളില്‍ ഇന്നലെ രോഗലക്ഷണങ്ങളുമായി 11പേരെ പ്രവേശിപ്പിച്ചു. 03 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 3 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അബുദാബിയില്‍ നിന്നെത്തിയ രണ്ടു പേര്‍ക്കും മാലിദ്വീപില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

* തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 17പേരും ജനറല്‍ ആശുപത്രിയില്‍ 06പേരും  ചേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ 05പേരും  എസ്.എ.റ്റി ആശുപത്രിയില്‍ 12പേരും വിവിധ സ്വകാര്യ ആശുപത്രികളില്‍  12 പേരും ഉള്‍പ്പെടെ 52പേര്‍ ജില്ലയില്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.

  101 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു.  ഇന്നലെ ലഭിച്ച  115 പരിശോധനാഫലങ്ങള്‍ നെഗറ്റീവാണ്.

സ്ഥാപനങ്ങളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍

മാര്‍ ഇവാനിയോസ് -140

ചൈത്രം -22

കെ. എസ്. ഇ. ബി ഐ. ബി -13

എല്‍. എന്‍. സി. പി. ഇ -41

ഐ. എം. ജി ട്രെയിനിങ്  സെന്റര്‍ -92

ഹോട്ടല്‍ ഹില്‍ട്ടണ്‍ -03

ഹോട്ടല്‍ മസ്‌കറ്റ് -05

വിദ്യ എഞ്ചിനീയറിംഗ് കോളേജ്  -04

പങ്കജകസ്തുരി -10

വി. കെ സി. ഇ. റ്റി -11

മാലിക് ആശുപത്രി നാവായിക്കുളം -08

ഹീരാ -17

ബി. എസ്. എന്‍. എല്‍ -25

എല്‍. എം. എസ് -19

യൂണിവേഴ്‌സിറ്റി വിമന്‍സ് ഹോസ്റ്റല്‍ -21

ജൂബിലി അനിമേഷന്‍ -15

വാഹന പരിശോധന

ഇന്നലെ പരിശോധിച്ച വാഹനങ്ങള്‍ -3473

പരിശോധനയ്ക്കു വിധേയമായവര്‍ -6043

*കളക്ടറേറ്റ് കണ്‍ട്റോള്‍ റൂമില്‍ 152കാളുകളും ദിശ കാള്‍ സെന്ററില്‍ 83 കാളുകളുമാണ് ഇന്നലെ എത്തിയത്.

* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന  02 പേര്‍ ഇന്നലെ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 184 പേരെ ഇന്നലെ വിളിക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട് . ഇതുവരെ  27957പേരെ മാനസിക പിന്തുണ ഉറപ്പിക്കുവാനായി വിളിച്ചിട്ടുണ്ട്

 1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം  5667

2.വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം -5169

3. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -52

4. കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ

എണ്ണം -446

5.പുതുതായി നിരീക്ഷണത്തിലായവരുടെ എണ്ണം -535

2342 നമ്പര്‍ ന്യൂഡല്‍ഹി-തിരുവനന്തപുരം സ്പെഷ്യല്‍ രാജധാനി എക്സ്പ്രസ് ഇന്ന് ( മെയ് 19 ) തിരുവനന്തപുരത്തെത്തും. 603 യാത്രക്കാരുണ്ടാകും. ഇവരെ കര്‍ശന ആരോഗ്യപരിശോധനയടക്കം നടത്തിയ ശേഷമാകും പുറത്തിറക്കുക.