വണ്ടിത്തടം സെക്ഷനു കീഴിൽ 28, 29 ന് ജലവിതരണം മുടങ്ങും

post

തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റി വണ്ടിത്തടം വാട്ടർ വർക്സ് സെക്ഷനു കീഴിലുള്ള വെള്ളായണി ജലശുദ്ധീകരണ ശാലയിൽ അടിയന്തര ശുചീകരണ പ്രവൃത്തികൾ നടത്തേണ്ടതിനാൽ ജൂലൈ 28 ചൊവ്വാഴ്ച രാവിലെ ആറു മണിമുതൽ ജൂലൈ 29 ബുധനാഴ്ച രാവിലെ ആറു മണി വരെ കല്ലിയൂർ , വെങ്ങാനൂർ, പള്ളിച്ചൽ പഞ്ചായത്തുകളിലും തിരുവനന്തപുരം നഗരസഭയിൽ ഉൾപ്പെട്ട വിഴിഞ്ഞം, ഹാർബർ, കോവളം, വെള്ളാർ, പുഞ്ചക്കരി, പൂങ്കുളം, വെങ്ങാനൂർ, കോട്ടപ്പുറം, തിരുവല്ലം എന്നീ വാർഡുകളിലും സമീപ പ്രദേശങ്ങളിലും ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04712384852, 1916 (ടോൾ ഫ്രീ).