ആലപ്പുഴ ജില്ലക്കാരായ രണ്ടാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

post

ആലപ്പുഴ  : മെയ് 13 - ന് ദമാമില്‍ നിന്ന് കൊച്ചിയിലെത്തിയ ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ സ്വദേശിയായ   കുട്ടിയ്ക്ക് കോവി ഡ് സ്ഥിരീകരിച്ചു.  കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച യുവതിയുടെ കുട്ടിയാണ്. കേരളത്തിലെത്തിയതു മുതല്‍ ഹോം ക്വാറന്റൈനിലായിരുന്ന കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുവൈത്ത് - കോഴിക്കോട് ഫ്‌ലൈറ്റില്‍ 13 - ന് എത്തിയ അമ്പലപ്പുഴ സ്വദേശിയായ ഗര്‍ഭിണിക്കും കോവി ഡ് സ്ഥിരീകരിച്ചിട്ടുണ്ട്.  മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് ഇവര്‍. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും  മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് ഇവരെ പ്രവേശിപ്പിച്ചത്.