വയോജനങ്ങളെ വീടുകളിലെത്തി പരിശോധിച്ച് ഡോക്ടര്‍മാര്‍

തൃശൂര്‍ : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക് ഡൗണ്‍ സൗഹചര്യത്തില്‍ 65 വയസിന് മുകളില്‍ പ്രായമുള്ള വയോജനങ്ങളെ ചേലക്കര ഗവ: ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വീടുകളിലെത്തി പരിശോധിച്ചു. വയോജനങ്ങള്‍ പുറത്തിറങ്ങുന്നത് അപകടകരമായ സാഹചര്യത്തിലാണിത്. ആശുപത്രിയില്‍ നിന്നും സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ മരുന്നുകള്‍ ഇവര്‍ക്ക് വീട്ടിലെത്തിച്ച് കൊടുക്കുന്നുമുണ്ട്. ചേലക്കര ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, കുടുബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍ മറ്റു സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന ടീമാണ് പ്രവര്‍ത്തന സന്നദ്ധരായി അണിനിരന്നത്.