ഹോട്ട് സ്പോട്ട് പ്രദേശങ്ങള്‍ ഒഴികെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് പ്രഖ്യാപിച്ചു

കണ്ണൂര്‍ : ജില്ലയില്‍ മെയ് 17 വരെ ഹോട്ട് സ്പോട്ട് പ്രദേശങ്ങള്‍ ഒഴികെയുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ജില്ലാ കലക്ടര്‍ ഇളവ് പ്രഖ്യാപിച്ചു.പഞ്ചായത്തുകളിലെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ (നോമ്പ് തുറക്കുള്ള വിഭവങ്ങള്‍ ഉള്‍പ്പെടെയുള്ളവ) തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. ഒരു വാര്‍ഡില്‍ ഒരേ വിഭാഗത്തില്‍ രണ്ടിലധികം കടകള്‍ ഉണ്ടെങ്കില്‍ എല്ലാ കടകളും ഒരുമിച്ചു തുറക്കാന്‍ പാടില്ല. വളം, കീടനാശിനി, കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകളും കാര്‍ഷിക ഉല്പന്നങ്ങള് ശേഖരിക്കുന്ന കടകളും മേല്‍ മാനദണ്ഡം പാലിച്ച് തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. കടകളുടെ പ്രവര്‍ത്തന സമയം രാവിലെ 11 മണി മുതല്‍ വൈകുന്നേരം നാല് മണി വരെയാണ്. ആഴ്ചയില്‍ പരമാവധി മൂന്നു ദിവസം മാത്രമേ കടകള്‍ തുറക്കാന്‍ പാടുള്ളൂ.
മുനിസിപ്പാലിറ്റി, കോര്പ്പറേഷന് പരിധിയിലുള്ള മാര്‍ക്കറ്റുകളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ (നോമ്പ് തുറക്കുള്ള വിഭവങ്ങള്‍ ഉള്‍പ്പെടെയുള്ളവ) മൊത്ത കച്ചവട സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാവുന്നതാണ്.വളം, കീടനാശിനി കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകളും കാര്‍ഷിക ഉല്പന്നങ്ങള് ശേഖരിക്കുന്ന കടകളും മേല്‍ മാനദണ്ഡം പാലിച്ച് തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. പ്രവര്‍ത്തന സമയം രാവിലെ 11 മണി മുതല്‍ വൈകുന്നേരം നാല് മണി വരെയാണ്. ഒരു കട ആഴ്ചയില്‍ പരമാവധി രണ്ട് ദിവസം മാത്രമേ തുറക്കാന്‍ പാടുള്ളൂ. ഇവയുടെ പ്രവര്‍ത്തനം സംബന്ധിച്ച ദിനക്രമം ബന്ധപ്പെട്ട തദ്ദേശസ്വയം ഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാര്‍ നിര്‍ദേശിക്കേണ്ടതാണ്.
സാധാരണ ബാങ്കുകള്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും സഹകരണ ബാങ്കുകള്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് രണ്ട് മണി വരെയും തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.