ദോഹ-തിരുവനന്തപുരം വിമാനം എത്തി

post

തിരുവനന്തപുരം : 181 യാത്രക്കാരുമായി ദോഹ-തിരുവനന്തപുരം വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഇന്ന് പുലര്‍ച്ചെ ഒരു മണിക്കാണ് വിമാനം ലാന്റ് ചെയ്തത്. 

യാത്രക്കാരുടെ ജില്ല/ സംസ്ഥാനം തിരിച്ചുള്ള വിവരം:

തിരുവനന്തപുരം - 46, കൊല്ലം- 51, പത്തനംതിട്ട - 26, ആലപ്പുഴ- 14,  തമിഴ്‌നാട് -18, മഹാരാഷ്ട്ര - 1, മറ്റ് ജില്ലകളില്‍ നിന്ന് -25 .

വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് വിശദമായ ആരോഗ്യ പരിശോധന നടത്തി. ആര്‍ക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. രോഗം ബാധിച്ചയാളുമായി വിദേശത്തു വച്ച് സമ്പര്‍ക്കമുണ്ടായ ഒരു യാത്രക്കാരനെയും പൂര്‍ണ ഗര്‍ഭിണിയായ ഒരു സ്ത്രീയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവിധ ജില്ലകളിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിന് കെ.എസ്.ആര്‍.ടി .സി. ബസുകള്‍ ഏര്‍പ്പെടുത്തിയിരുന്നു.രാവിലെ  6 മണിയോടെ വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി.