വാളയാർ ചെക്പോസ്റ്റ് വഴി കേരളത്തിലെത്തിയത് 1499 പേർ

post

പാലക്കാട്: ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്നലെ (മെയ് 12 രാത്രി എട്ടുവരെ ) 1499 പേർ കേരളത്തിൽ എത്തിയതായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. 963 പുരുഷൻമാരും 385 സ്ത്രീകളും 151 കുട്ടികളുമുൾപ്പെടെയുള്ളവർ 571 വാഹനങ്ങളിലായാണ് കേരളത്തിലേക്ക് എത്തിയത്. 425 കാറുകൾ, 119 ഇരുചക്രവാഹനങ്ങൾ, 20 ട്രാവലറുകൾ, 3 മിനി ബസുകൾ, 4 ഓട്ടോറിക്ഷകൾ എന്നിവയാണ് അതിർത്തി കടന്ന് കേരളത്തിലെത്തിയത്.