കോവിഡ് കെയര്‍ സെന്റര്‍: മുറിക്ക് പുറത്തിറങ്ങുന്നവര്‍ക്കെതിരെ നിയമനടപടി

post

ആലപ്പുഴ : ജില്ലയിലെ വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ള, പ്രവാസികളടക്കമുള്ള വിഭാഗക്കാര്‍ ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ എം അഞ്ജന പറഞ്ഞു. അതത് റൂമുകളില്‍ നിന്ന് പുറത്തിറങ്ങാതെ ഇവര്‍ ഐസൊലേഷനില്‍ കഴിയണം. മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കണം. മുറിയില്‍നിന്നു പുറത്തിറങ്ങുന്നവര്‍ക്കും  ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് കര്‍ശന നിയമനടപടിയുണ്ടാകുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ഇവരെ നിര്‍ബന്ധപൂര്‍വ്വം ആശുപത്രിയില്‍ ക്വാറന്റൈനിലേക്ക്  മാറ്റുകയും ചെയ്യും.

കണ്‍ട്രോള്‍ റൂം നമ്പറുകള്‍

ആലപ്പുഴ ജില്ല കോവിഡ് കണ്‍ട്രോള്‍ റൂം നമ്പറുകള്‍ 0477 2239300 , 0477 2239999

കോവിഡ് കെയര്‍ സെന്ററുമായി ബന്ധപ്പെട്ട  കാര്യങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍-0477 2251801