താമരയൂരിലെ അതിഥി തൊഴിലാളികൾക്ക് കോവിഡ് 19 സ്ക്രീനിംഗ് നടത്തി

തൃശൂര്‍: താമരയൂരിലെ ലേബർ പവറിൽ അതിഥി തൊഴിലാളികൾക്ക് കോവിഡ് 19 സ്ക്രീനിംഗ് നടത്തി. ഗുരുവായൂർ നഗരസഭയുടെയും പോലീസിന്റേയും തൊഴിൽ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് കോവിഡ് സ്ക്രീനിംഗ് സംഘടിപ്പിച്ചത്. കുന്നംകുളം അസിസ്റ്റന്റ് ലേബർ ഓഫീസർ വി. കെ. റഫീഖ്, ഗുരുവായൂർ നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ എം. എ. ഷാഹിന, വാർഡ് കൗൺസിലർ ടി. ടി. ശിവദാസൻ, മെഡിക്കൽ ഓഫീസർ റജീന, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിജു, പ്രമോദ് എന്നിവർ പങ്കെടുത്തു.