മികച്ച പ്രതിരോധ പ്രവര്‍ത്തനത്തിന്ചാവക്കാട് പോലീസിന് അനുമോദനം

post

തൃശൂര്‍ : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കുന്നതിന് ചാവക്കാട് പോലീസിന് അനുമോദന പ്രവാഹം. കോവിഡ് പ്രതിരോധത്തിന് പുറമെ ജനസേവന പ്രവര്‍ത്തനങ്ങളും കാഴ്ച വെച്ചതിന് കൂടിയാണ് ഈ അംഗീകാരം. ചാവക്കാട് പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ അനില്‍ ടി. മേപ്പിള്ളി, എസ്.ഐ യു. കെ ഷാജഹാന്‍ എന്നിവരടങ്ങുന്ന 46 പോലീസുകാര്‍ക്കുമാണ് അഭിനന്ദനം ലഭിച്ചത്. ജില്ലാ പോലീസ് കമ്മീഷണര്‍ ആര്‍. ആദിത്യ ചാവക്കാട് സ്റ്റേഷനില്‍ നേരിട്ടെത്തി അനുമോദന പത്രം നല്‍കി. വീല്‍ചെയര്‍, ഭക്ഷ്യകിറ്റ്, അവശ്യ മരുന്നുകള്‍ എന്നിവയുടെ വിതരണം, വീടുകളുടെ അറ്റകുറ്റ പണികള്‍, ശൗചാലയ നിര്‍മ്മാണം എന്നിങ്ങനെ നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങളും ചാവക്കാട് പോലീസിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.