ജില്ലയില്‍ സാമൂഹ്യ അടുക്കളകളില്‍ നിന്ന് 6,909 പേര്‍ക്ക് കൂടി ഭക്ഷണം നല്‍കി

post

മലപ്പുറം : ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഭക്ഷണ ലഭ്യത ഉറപ്പു വരുത്താന്‍ സാമൂഹ്യ അടുക്കളകള്‍ വഴി ജില്ലയില്‍ ഇന്നലെ (മെയ് അഞ്ച്്) 6,909 പേര്‍ക്ക് കൂടി ഭക്ഷണം വിതരണം ചെയ്തു. 4,330 പേര്‍ക്കാണ് ഉച്ച ഭക്ഷണം നല്‍കിയത്. ഇതില്‍ അവശ വിഭാഗങ്ങള്‍ നിത്യ രോഗികള്‍ അഗതികള്‍ എന്നിവരുള്‍പ്പടെ 3,311 പേര്‍ക്ക് സൗജന്യമായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ഭക്ഷണം വിതരണം ചെയ്തത്. 2,067 പേര്‍ക്ക് അത്താഴവും 512 പേര്‍ക്ക് പ്രാതലും ഇന്നലെ  വിതരണം ചെയ്തതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.

ഇന്നലെ ഗ്രാമ പഞ്ചായത്തുകളില്‍ 2,665 പേര്‍ക്കാണ് ഉച്ചഭക്ഷണം നല്‍കിയത്. ഇതില്‍ 2,236 പേര്‍ക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്തു. 262 പേര്‍ക്ക് പ്രാതലും 1,531 പേര്‍ക്ക് അത്താഴവും നല്‍കി. നഗരസഭകളില്‍ 1,665 പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കി.  1,075 പേര്‍ക്കുള്ള ഉച്ച ഭക്ഷണം ഇതില്‍ സൗജന്യമായിരുന്നു. 250 പേര്‍ക്ക് പ്രാതലും 536 പേര്‍ക്ക് അത്താഴവും നഗരസഭാ പരിധികളില്‍ നല്‍കി.