ശൗര്യചക്ര ജെ.രമേശ് വാര്യത്തിന്റെ അമ്മ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

post

ആലപ്പുഴ : 2003 ജൂലൈ 13ന് ജമ്മു കാശ്മീരിലെ ഡോഡ ജില്ലയില്‍ ഭീകരവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മരിച്ച  ജെ .രമേശിന്റെ അമ്മ കുടുംബ പെന്‍ഷന്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. കായംകുളം കണ്ണമ്പള്ളി ഭാഗം വാര്യത്ത് വീട്ടില്‍ ജനാര്‍ദ്ദനന്റെയും ശാരദയുടെയും മകനായ രമേശിന് രാഷ്ട്രം   ശൗര്യ ചക്ര നല്‍കി ആദരിച്ചിരുന്നു. ശാരദയുടെ കുടുബപെന്‍ഷന്‍ തുക  ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി  പി തിലോത്തമന്‍ ഏറ്റുവാങ്ങി.