കള്ളക്കടൽ പ്രതിഭാസം: കടലാക്രമണ സാധ്യത, ജാഗ്രത പാലിക്കണം

post

തിരുവനന്തപുരം ജില്ലയിൽ മാർച്ച് 11 രാവിലെ 08.30 മുതൽ 12 ന് രാത്രി 11.30 വരെ 0.9 മുതൽ 1.2 മീറ്റർ വരെയും കന്യാകുമാരി തീരത്ത് 11 ന് രാവിലെ 08.30 മുതൽ 12 ന് രാത്രി 11.30 വരെ 0.1 മുതൽ 1.3 മീറ്റർ വരെയും കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.


കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.