അന്തർസംസ്ഥാന യാത്ര: നോഡൽ ഓഫീസർമാരായി

post

തിരുവനന്തപുരം: കേരളത്തിലേക്കും കേരളത്തിൽ നിന്നുമുള്ള അന്തർസംസ്ഥാന യാത്രകൾ സംബന്ധിച്ച വിഷയങ്ങൾ ഏകോപിപ്പിക്കാനും മേൽനോട്ടം വഹിക്കാനും നോഡൽ ഓഫീസർമാരെ നിശ്ചയിച്ച് ഉത്തരവായി. 

ബിശ്വനാഥ് സിൻഹ ഐഎഎസാണ് സംസ്ഥാനതല കോ-ഓർഡിനേറ്റർ. സഞ്ജയ് എം. കൗൾ ഐഎഎസ് ആണ് അഡീ: സ്‌റ്റേറ്റ് കോ-ഓർഡിനേറ്റർ. മനോജ് എബ്രഹാം ഐപിഎസ് ആണ് പോലീസ് പ്രതിനിധി.

ചുവടെ പറയുന്ന ഐഎഎസ് ഉദ്യോഗസ്ഥർ കേരളീയരുടെ യാത്ര സുഗമമാക്കുന്നതു സംബന്ധിച്ച് മറ്റു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കും. ഉദ്യോഗസ്ഥർ, ഫോൺ നമ്പർ, ചുമതലയുള്ള സംസ്ഥാനം എന്ന ക്രമത്തിൽ:

സഞ്ജയ് എം. കൗൾ (9447011901), ജെറോമിക് ജോർജ് (9447727271)- ഗുജറാത്ത്.

ജീവൻ ബാബു കെ. (9447625106), ഹരിത വി. കുമാർ(8126745505) - ദൽഹി, ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്.

പ്രണബ് ജ്യോതിനാഥ് (9937300864), വി. ആർ. പ്രേംകുമാർ (9446544774) -പശ്ചിമബംഗാൾ, ബീഹാർ, ഒഡിഷ, അസം.

ചന്ദ്രശേഖർ എസ് (9447023856)- ജാർഖണ്ഡ്, സിക്കിം, മറ്റു നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങൾ.

ഡോ. എ. കൗശിഗൻ (9447733947)- ഹിമാചൽ പ്രദേശ്, പഞ്ചാബ്, ചണ്ഡിഗഡ്, ലഡാഖ്, ജമ്മു കശ്മീർ. 

എസ്. വെങ്കിടേസപതി (9496007020), കെ. ഇമ്പശേഖർ (9895768608)- തമിഴ്‌നാട്, പുതുച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ ആൻറ്  നികോബാർ.

പി. ഐ. ശ്രീവിദ്യ (9447791297)- കർണാടക, മധ്യപ്രദേശ്, ചത്തീസ്ഖഡ്.

ഡോ. എസ്. കാർത്തികേയൻ (9447782000)- ആന്ധ്രാപ്രദേശ്, തെലങ്കാന.

ജോഷി മൃൺമയി ശശാങ്ക് (8281112002)- മഹാരാഷ്ട്ര, രാജസ്ഥാൻ, ഗോവ, ദാദ്ര ആൻറ് നഗർ ഹവേലി, ദാമൻ ദ്വീ.

മേൽപ്പറഞ്ഞ ഉദ്യോഗസ്ഥർക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കുടുങ്ങിയവരുടെ അന്തർസംസ്ഥാന യാത്രയുടെ ഏകോപനത്തിന്റെ ചുമതലയും നൽകിയിട്ടുണ്ട്. 

ഉദ്യോഗസ്ഥൻ, ചുമതലയുള്ള ജില്ല എന്ന ക്രമത്തിൽ ചുവടെ:

ഡോ. എസ്. കാർത്തികേയൻ, കെ. ഇമ്പശേഖർ- തിരുവനന്തപുരം, കൊല്ലം.

ഹരിത വി. കുമാർ- പത്തനംതിട്ട, ആലപ്പുഴ.

ജീവൻബാബു കെ. - കോട്ടയം, ഇടുക്കി.

എ. കൗശിഗൻ, വി. ആർ. പ്രേംകുമാർ- എറണാകുളം, തൃശൂർ.

എസ്. വെങ്കിടേസപതി, ജെറോമിക് ജോർജ്- പാലക്കാട്, മലപ്പുറം. 

ജോഷി മൃൺമയി ശശാങ്ക്- കോഴിക്കോട്, വയനാട്.

പി. ഐ. ശ്രീവിദ്യ- കണ്ണൂർ, കാസർകോട്.