മെഡിക്കല്‍ കോളേജിലേക്ക് സ്രവം ശേഖരിക്കുന്ന മൊബൈല്‍ കാബിന്‍ നല്കി

ഇടുക്കി : കൊറോണ ടെസ്റ്റ് ചെയ്യുവാനായി സ്രവം ശേഖരിക്കുന്ന മൊബൈല്‍ കാബിന്‍ നിര്‍മിച്ച് നല്കി ചെറുതോണി ലയണ്‍ അലുമിനിയം ഫാബ്രികേറ്ററിലെ രണ്ടു യുവാക്കള്‍. ഇടുക്കി മെഡിക്കല്‍ കോളേജിലെത്തി ഡോ.ദീപേഷിന് കാബിന്‍ കൈമാറി. ഇടുക്കി മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡിന്റെ അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലി ചെയ്യുന്ന മണിയാറന്‍കുടി സ്വദേശികളായ ചെറുതോണിയിലെ ലയണ്‍ അലുമിനിയം ഫാബ്രികേറ്ററിലെ ജോലിക്കാരായ സോജന്‍ മഠത്തിലും മുസ്തഫ തേനാലിയും കൂടിയാണ് മൊബൈല്‍ കാബിന്‍ നിര്‍മിച്ചത്. ചെറുതോണിയിലെ കടയില്‍ വെച്ച് നിര്‍മിച്ച കാബിന്‍ രണ്ടു ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ഏകദേശം ഇരുപത്തി രണ്ടായിരം രൂപ നിര്‍മാണത്തിനായി ചിലവ് വന്നിട്ടുണ്ട്. ഇത് രണ്ടുപേരും കൂടിയാണ് വഹിക്കുന്നത് .