പുറക്കാട് പഞ്ചായത്തില്‍ എല്ലാ വീടുകള്‍ക്കും മാസ്‌ക് വിതരണം ആരംഭിച്ചു

post

ആലപ്പുഴ :സംസ്ഥാനത്തു പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധം ആക്കിയ പശ്ചാത്തലത്തില്‍ പുറക്കാട് ഗ്രാമ പഞ്ചായത്തിലെ എല്ലാ വീടുകളിലും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മാസ്‌ക് വിതരണം ആരംഭിച്ചു. ഒരു വാര്‍ഡില്‍ 2000 മാസ്‌ക് വെച്ച് 36,000 മാസ്‌കുകള്‍ ആണ് പഞ്ചായത്ത് വിതരണത്തിനായി പ്രദേശത്തെ കുടുബശ്രീ തയ്യല്‍ യൂണിറ്റുകള്‍ വഴി തയ്യാറാക്കിയത്. നാലു ലക്ഷം രൂപയാണ് പദ്ധതി ചെലവ്. ഗ്രാമപഞ്ചായത്തിന്റെ വനിതാ വാര്‍ഡ് മെമ്പര്‍മാരും മാസ്‌ക് തയ്ക്കുന്നതില്‍ പങ്കാളികളായി.കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിനായുള്ള പ്രത്യേക പദ്ധതി തയ്യാറാക്കി ജില്ല ആസൂത്രണ സമിതി അംഗീകാരം വാങ്ങിയാണ് പദ്ധതി നടപ്പിലാക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് റഹ്മത് ഹാമിദ് പറഞ്ഞു.