അന്തർസംസ്ഥാന യാത്ര: വിവരങ്ങൾക്ക് വാർറൂമുമായി ബന്ധപ്പെടാം

post

തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തുടർനടപടികൾക്കും അതിഥി തൊഴിലാളികളുടെ അന്തർ സംസ്ഥാന യാത്രയും ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് മടങ്ങിവരുന്ന മലയാളികളുടെ പ്രവേശന അനുമതി സംബന്ധിച്ച വിവരങ്ങൾക്കും ഗവ: സെക്രട്ടേറിയറ്റിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന വാർ റൂമുമായി ബന്ധപ്പെടാം. 

നമ്പർ: 0471 2781100, 2781101. വാട്ട്‌സ്ആപ്പ് നമ്പർ: 8281312912.