ചലച്ചിത്ര പ്രേമികള്‍ക്കായി ഡോ.ബിജു മെയ് 2ന് അസാപ് വെബ്ബിനാറിലൂടെ സംവദിക്കുന്നു

post

ആലപ്പുഴ : തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതിയായ അസാപിന്റെ ആലപ്പുഴയിലെ ബ്രിഹദ് നൈപുണ്യ പരിശീലന കേന്ദ്രമായ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ചെറിയ കലവൂരിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലെ വെബ്ബിനാറിലൂടെ ദേശീയ-സംസ്ഥാന അവാര്‍ഡ് ജേതാവായ സംവിധായകന്‍ ഡോ.ബിജു 'സാങ്കേതികത, നൈപുണ്യം,സിനിമ' എന്ന വിഷയത്തില്‍ സംവദിക്കുന്നു. ചലച്ചിത്ര മേഖലയിലേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്നവര്‍ നേടേണ്ട നൈപുണ്യം വിശദമാക്കുന്ന ഈ വെബ്ബിനാറില്‍ അദ്ദേഹവുമായി തത്സമയം സംവദിക്കുവാനും അവസരമുണ്ട്. മെയ് 2ന്  രാവിലെ 11.30 മണിയിലേക്ക് പുനക്രമീകരിച്ചിരിക്കുന്നു. സന്ദര്‍ശിക്കേണ്ട വെബ് ലിങ്ക് http://skillparkkerala.in/csp-cheriya-kalavoor/.

വിശദ വിവരങ്ങള്‍ക്ക് അസാപ് ആലപ്പുഴ ഫേസ്ബുക് പേജ് സന്ദര്‍ശിക്കുക. ഹെല്പ് ലൈന്‍ നമ്പര്‍: 8129617800. പരിപാടിയില്‍ പങ്കെടുക്കുവാന്‍ മൊബൈലിലോ കമ്പ്യൂട്ടറിലോ സിസ്‌കോ വെബ്ക്‌സ് മീറ്റിംഗ്സ് എന്ന ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലൂടെ ഡൌണ്‍ലോഡ് ചെയ്യേണ്ടതാണ്.