പൂക്കുളം പുനരുദ്ധാരണത്തിന് തുടക്കമായി

തൃശൂര്‍ : ചാവക്കാട് നഗരസഭയുടെ സ്വപ്ന പദ്ധതിയായ പൂക്കുളം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ചാവക്കാട് നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം 44 ലക്ഷം ചെലവഴിച്ച് സംരക്ഷണ ഭിത്തി കെട്ടിയാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നത്. നിര്‍മ്മാണ ഉദ്ഘാടനം പാലയൂര്‍ പൂക്കുളത്ത് നഗരസഭ ചെയര്മാന് എന്‍. കെ അക്ബര്‍ നിര്‍വ്വഹിച്ചു.
റീസര്‍വ്വേ നടത്തി കുളത്തിന്റെ വിസ്തൃതി പൂര്‍വ്വ സ്ഥിതിയിലാക്കിയാണ് കുളം സംരക്ഷിക്കുക. ശുദ്ധജല ലഭ്യതയ്ക്കും കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനത്തിനും വേണ്ടിയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ മഞ്ജുഷ സുരേഷ്, വികസന കാര്യസമിതി ചെയര്മാന് കെ. എച്ച് സലാം, വാര്‍ഡ് കൗണ്‍സിലര്‍ ശാന്ത സുബ്രഹ്മണ്യന്, സെക്രട്ടറി കെ. ബി വിശ്വനാഥന് എന്നിവര്‍ പങ്കെടുത്തു.