പെരിഞ്ഞനം ഗവ. യു.പി.സ്‌കൂള്‍ ഇ-മാഗസിന്‍ പുറത്തിറക്കി

post

തൃശൂര്‍ : ലോക്ക് ഡൗണ്‍ കാലത്ത് വീടുകളില്‍ ഒറ്റപ്പെട്ട കുട്ടികളുടെ സര്‍ഗാത്മകതയുടെ പ്രതീകമായി 'തടവ് തകര്‍ത്ത പൂക്കള്‍' ഇ-മാഗസിന്‍ പുറത്തിറക്കി. പെരിഞ്ഞനം ഗവ.യു.പി.സ്‌കൂളാണ് തടവ് തകര്‍ത്ത പൂക്കള്‍ എന്ന പേരില്‍ കുട്ടികളുടെ ഇ മാഗസിന്‍ പുറത്തിറക്കിയത്. കുട്ടികള്‍ എഴുതിയ മുപ്പതോളം രചനകള്‍ ഉള്‍പ്പെടുത്തിയാണ് മാഗസിന്‍. കോവിഡ് കാലത്തെ തകര്‍ത്തെറിഞ്ഞു എന്ന അര്‍ത്ഥത്തിലാണ് മാഗസിന് ഈ പേര് നല്‍കിയത്. പുസ്തകത്തിലെ കഥകളും കവിതകളും ലേഖനങ്ങളുമെല്ലാം കോവിഡ് 19 മഹാവ്യാധിയുമായി ബന്ധപ്പെട്ടവയാണ്. അധ്യാപകര്‍, ക്ലാസ്- പി ടി എ വാട്‌സപ്പ് ഗ്രൂപ്പുകളിലൂടെയാണ് രചനകള്‍ സമാഹരിച്ചത്. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സച്ചിത്ത് ഇ മാഗസിന്‍ പ്രകാശനം ചെയ്തു. ഹെഡ്മിസ്ട്രസ് ഷീല ടീച്ചര്‍, പി.ബി.സജീവ്, വി.എ.ഫസല്‍, കദീജാബി ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.