ഐ നോ എസ്.വി.ഇ.പി. ക്യാമ്പയിനുമായി കുടുംബശ്രീ

post

തൃശൂര്‍ : ജില്ലയില്‍ കൊടകര ബ്ലോക്കില്‍ അയല്‍ക്കൂട്ട അംഗക്കള്‍ക്കായി എസ്.വി.ഇ.പി. പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ 'ഐ നോ എസ്.വി.ഇ.പി.' ക്യാമ്പയിന്‍ ആരംഭിച്ചു. അയല്‍ക്കൂട്ട അംഗങ്ങളെ കുടുംബശ്രീയുടെ എസ്.വി.ഇ.പി. (സ്റ്റാര്‍ട്ട്അപ്പ് വില്ലേജ് എന്റര്‍പ്രിണര്‍ഷിപ്പ് പ്രോഗ്രാം) പദ്ധതിയെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുക, സാമ്പത്തിക സഹായം ഉള്‍പ്പെടെ സംരംഭം ആരംഭിക്കാന്‍ അംഗങ്ങളെ സഹായിക്കുക എന്നിവയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം. നിലവില്‍ കുടുംബശ്രീ, സംരംഭവും സംരംഭകത്വവും, എസ്.വി.ഇ.പി. എന്നിങ്ങനെ മൂന്ന് മൊഡ്യൂളുകളായാണ് അംഗങ്ങള്‍ക്ക് പഠിക്കുന്നതിന് ഓണ്‍ലൈന്‍ വഴി ലഭ്യമാക്കിയത്. പാഠഭാഗങ്ങളെ അടിസ്ഥാനമാക്കിയ ചോദ്യാവലിയിലൂടെയാണ് ക്യാമ്പയിന്‍ അവസാനിക്കുന്നത്. കൂടാതെ ക്വിസ്സില്‍ കുറവ് സമയം കൊണ്ട് കൂടുതല്‍ മാര്‍ക്ക് നേടുന്ന ആളെ വിജയിയായി പ്രഖ്യാപിക്കും. ക്വിസ്സില്‍ മത്സരിക്കുന്നതിന് പുറമെ സംരംഭം തുടങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്കും കുടുംബശ്രീ ജില്ലാ മിഷനുമായി ബന്ധപ്പെടാവുന്നതാണ്. മൂന്നും മൊഡ്യൂളുകളും ക്വിസ്സും കുടുംബശ്രീ തൃശ്ശൂര്‍ ഡിസ്ട്രിക്റ്റ് മിഷന്റെ ഫേസ്ബുക്ക് പേജില്‍ ലഭ്യമാണ്.