മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി : തൃശൂര്‍ ഇത് വരെ നല്‍കിയത് 69 ലക്ഷത്തിലേറെ രൂപ

post

തൃശൂര്‍ : കോവിഡ് 19 പ്രതിരോധ നടപടികള്‍ക്കായി ജില്ലയില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തിങ്കളാഴ്ച (ഏപ്രില്‍ 27) വരെ ലഭിച്ചത് 69,09,317 രൂപ. ചെക്ക്, ഡിഡി ഇനത്തില്‍ 67,94,164 രൂപയും പണമായി 1,15,153 രൂപയുമാണ് ലഭിച്ചത്. തിങ്കളാഴ്ച (ഏപ്രില്‍ 27) മാത്രം 2,74,500 രൂപ ലഭിച്ചു. ഇതില്‍ 2,65,000 രൂപ ചെക്കും ഡിഡി എന്നിവ വഴിയും 9500 രൂപ പണമായും ലഭിച്ചു. ഏപ്രില്‍ 5 മുതലാണ് കോവിഡ് പ്രതിരോധ നിധിയെന്ന പേരില്‍ കളക്ടറേറ്റില്‍ പണം സ്വീകരിച്ചു തുടങ്ങിയത്. ദുരിതാശ്വാസ നിധിയിലേക്ക് നിരവധി പേരാണ് സംഭാവന നല്‍കുന്നത്. മിക്കവരും കളക്ടറേറ്റിലെത്തി ജില്ലാ കളക്ടര്‍ക്ക് നേരിട്ട് തുക കൈമാറുകയാണ് പതിവ്.