ജില്ലാകളക്ടര്‍ ഏപ്രില്‍ 28ന് അസാപിലൂടെ യുവജനങ്ങളുമായി സംവദിക്കുന്നു

post

ആലപ്പുഴ : കോവിഡ് അതിജീവനകാലത്ത് വിദ്യാഭ്യാസ വകുപ്പിലെ അസാപിന്റെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ചെറിയ കലവൂര്‍ ഒരുക്കുന്ന ആലപ്പുഴയിലെ സൗജന്യ ഓണ്‍ലൈന്‍ വെബ്ബിനാര്‍ സീരിസിന് തുടക്കമിട്ടു കൊണ്ട് ജില്ലാ കളക്ടര്‍ ശ്രീമതി.എം.അഞ്ജന ഐ.എ.എസ് 'ലോക്ക് ഡൗണ്‍ ഘട്ടത്തിലെ നൈപുണ്യ പരിശീലനവും വിദ്യാഭ്യാസവും' എന്ന വിഷയത്തില്‍ ജില്ലയിലെ വിദ്യാര്‍ത്ഥികളുമായും, ഉദ്യോഗാര്‍ത്ഥികളുമായും തത്സമയം ഓണ്‍ലൈനായി സംവദിക്കുന്നു. 28 ഏപ്രില്‍ രാവിലെ പതിനൊന്ന് മണി മുതല്‍ പന്ത്രണ്ട് മണി വരെയാണ് അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് വെബ്‌സൈറ്റിലൂടെ സൗകര്യമൊരുക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വ്യത്യസ്ത തൊഴില്‍ മേഖലകളിലെ പ്രമുഖര്‍ ജനങ്ങളുമായി തൊഴില്‍ മേഖലകളില്‍ നേടിയെടുക്കേണ്ട കഴിവുകളെ കുറിച്ച് സംവദിക്കുന്നതാണ്. ഇതിനോടൊപ്പം എഞ്ചിനീയറിംഗ്, പോളിടെക്നിക്, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ വിദ്യാര്‍ത്ഥികളുടെ പാഠ്യ പദ്ധതിയനുസരിച്ചുള്ള ഓണ്‍ലൈന്‍ ക്ലാസ്സുകളുമുണ്ടായിരിക്കുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് അസാപ് ആലപ്പുഴ ഫേസ്ബുക് പേജ് സന്ദര്‍ശിക്കുക. വെബ്ബിനറിനായി http://skillparkkerala.in/csp-cheriyakalavoor/ എന്ന ലിങ്ക് സന്ദര്‍ശിക്കുക. ഹെല്പ് ലൈന്‍ നമ്പര്‍: 8129617800.