അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ വൈകിട്ട് 7 മണി വരെ തുറക്കാം

post

ആലപ്പുഴ:  ഭക്ഷ്യ വസ്തുക്കളും പഴം-പച്ചക്കറി തുടങ്ങിയവ ഉള്‍പ്പെടെയുള്ള എല്ലാ അവശ്യ വസ്തുക്കളും  വില്‍ക്കുന്ന കടകള്‍ രാവിലെ 7 മണി മുതല്‍ വൈകിട്ട് 7 മണിവരെ  പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.   ഉപഭോക്താക്കള്‍ക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകാന്‍ ഉള്ള സൗകര്യവും സാനിറ്റൈസര്‍ ഉപയോഗത്തിനുള്ള സൗകര്യവും സാമൂഹിക അകലം പാലിക്കാന്‍ ഉള്ള സംവിധാനവും  ഉണ്ടായിരിക്കണം.

തുറക്കാന്‍ അനുവദനീയമല്ലാത്തവ

  1. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, ജിംനേഷ്യങ്ങള്‍, കായികകേന്ദ്രങ്ങള്‍, വിനോദകേന്ദ്രങ്ങള്‍, ആഡിറ്റോറിയങ്ങള്‍,  അസംബ്ലിഹാളുകള്‍
  2. സാമൂഹ്യ, രാഷ്ട്രീയ, കായിക, വിനോദ, വിദ്യാഭ്യാസ, സാംസ്‌കാരിക, ആത്മീയ കൂട്ടായ്മകളും മറ്റ് കൂടിച്ചേരലുകളും.
  3. അങ്കണവാടികള്‍ (പോഷകാഹാര വിതരണം 15 ദിവസത്തിലൊരിക്കല്‍ വീടുകളില്‍)
  4. ബാര്‍ബര്‍ ഷോപ്പുകള്‍
  5. ലേഡിസ്റ്റോറുകള്‍ 
  6. ബ്യൂട്ടി പാര്‍ലറുകള്‍ 
  7. ടെക്സ്റ്റൈലുകള്‍ 
  8. സ്റ്റുഡിയോകള്‍ 
  9. ചെരിപ്പുകടകള്‍ 
  10. ജൂസ് കടകള്‍
  11. തട്ടുകടകള്‍
  12. തയ്യല്‍ക്കടകള്‍
  13. ചായയും പാനിയങ്ങളും വില്‍ക്കുന്ന പെട്ടിക്കടകള്‍ 
  14. റോഡരികില്‍  എണ്ണയില്‍ വറുത്ത് നല്‍കുന്ന ഭക്ഷ്യവസ്തുക്കളുടെ വില്പന 
  15. സ്വര്‍ണ്ണ കടകള്‍
  16. പുകയിലയുടെ ഉപയോഗവുംവില്പനയും
  17. ഫോട്ടോകോപ്പി/പ്രിന്റിംഗ് കടകള്‍
  18. ഇന്റര്‍നെറ്റ് കഫെകള്‍