കോവിഡ് 19 : അടിയന്തര യോഗം ചേര്‍ന്നു

post

കൊല്ലം : ശാസ്താംകോട്ടയില്‍ കോവിഡ് 19 സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അടിയന്തരയോഗം ചേര്‍ന്നു. കെ സോമപ്രസാദ് എം പി, കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. ശാസ്താംകോട്ട പഞ്ചായത്തും പോരുവഴി പഞ്ചായത്തും ഹോട്ട് സ്പോട്ട് ആയ പശ്ചാത്തലത്തിലായിരുന്നു യോഗം.

  ആര്‍ രാമചന്ദ്രന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്തംഗങ്ങളായ എം ശിവശങ്കരപിള്ള, കെ ശോഭന, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി  അരുണാമണി, ബ്ലോക്ക് പഞ്ചായത്തംഗം കലാദേവി, ശാസ്താംകോട്ട പഞ്ചായത്ത് പ്രസിഡന്റ് ഐ നൗഷാദ്, പുഷ്പകുമാരി, ജയ പ്രസന്നന്‍, ഡി വൈ എസ് പി നാസറുദ്ദീന്‍, സി ഐ മാരായ അനൂപ്, ഫിറോസ്, ബി ഡി ഒ  അനില്‍കുമാര്‍, ഡോ വിമല, ഡോ ഷഹാന, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.