ഡയാലിസിസ് രോഗികൾക്ക് ആശ്വാസമായി ജില്ലാ പഞ്ചായത്ത്

post

തൃശ്ശൂര്‍: ലോക് ഡൌൺ കാലയളവിൽ ദുരിതമനുഭവിക്കുന്ന ഡയാലിസിസ് രോഗികൾക്ക് ആശ്വാസമായി ജില്ലാ പഞ്ചായത്തിന്റെ സാന്ത്വനം പദ്ധതി. ബി പി എൽ വിഭാഗത്തിൽപ്പെട്ടവർക്ക് ഡയാലിസിസിനായി 900 രൂപ അവരുടെ അക്കൗണ്ടിലേക്ക് നൽകുന്ന പദ്ധതിയാണ് നിലവിൽ വരുന്നത്. ജില്ലയിലെ 1300 ൽ പരം വൃക്കരോഗികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ജില്ലയിലെ ഡയാലിസിസ് സൗകര്യമുള്ള സ്വകാര്യ ആശുപത്രികളുടെ മാനേജർമാരുടെ യോഗത്തിലാണ് പദ്ധതിയ്ക്ക് രൂപം നൽകിയത്. ഡയാലിസിസിന് വിധേയരാവുന്നവർക്ക് കൂടുതൽ ഇളവുകളും സൗകര്യങ്ങളും നൽകാൻ തയ്യാറാണെന്ന് സ്വകാര്യ ആശുപത്രി അധികൃതർ യോഗത്തിൽ ഉറപ്പു നൽകി.

യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, വൈസ് പ്രസിഡന്റ് കെ. ഉദയപ്രകാശ്, ജില്ലാ കളക്ടർ എസ്. ഷാനവാസ്, ഡിഎംഒ ഡോ. കെ. ജെ. റീന എന്നിവർ സംസാരിച്ചു.