മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നിയമനടപടി

ആലപ്പുഴ : മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ നിയമനടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നവര്‍ക്കെതിരെയും ഉപയോഗിച്ച മാസ്‌ക് പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും. മാസ്‌ക് ധരിക്കാതെ വന്നവരെ വെള്ളിയാഴ്ച പോലീസ് ഉപദേശിച്ച് അയക്കുകയാണ് ഉണ്ടായത്. ഇന്ന് (ശനിയാഴ്ച) മുതല്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് എതിരെ നിയമ നടപടി ഉണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.