ഗാര്‍ഹിക പീഡനം പരാതി നല്‍കാന്‍ സംവിധാനം

തൃശൂര്‍: ഗാര്‍ഹിക പീഡനം നേരിടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരാതി നല്‍കുന്നതിന് വനിത ശിശു വികസന വകുപ്പ് വാട്ട്‌സ്അപ്പ് സന്ദേശസൗകര്യമൊരുക്കി. 9400080292 നമ്പറിലേക്ക് പരാതികള്‍ അയ്ക്കാം. ലോക്ക് ഡൗണ്‍ കാലത്ത് ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയത്. ചൈല്‍ഡ് ലൈന്‍ നമ്പറായ 1098 ഉം സ്ത്രീകള്‍ക്കുളള ഹെല്‍പ്പ് ലൈന്‍ നമ്പറായി 181 ഉം പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്. ലഭിക്കുന്ന പരാതികളില്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് എഡിഎം റെജി പി ജോസഫ് അറിയിച്ചു.