ഒന്നാം ക്ലാസ് മുതൽ പ്ലസ് വൺ വരെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും ഏകദിന വിനോദയാത്ര
പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെയും ഹോസ്റ്റലുകളിലെയും വിദ്യാർത്ഥികൾക്ക് സന്തോഷവാർത്തയുമായി മന്ത്രി കെ.എ. തുളസി. ഈ അധ്യയന വർഷം മുതൽ ഒന്നാം ക്ലാസ് മുതൽ പ്ലസ് വൺ വരെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും ഏകദിന വിനോദയാത്ര സംഘടിപ്പിക്കും. ഇതുവരെ പത്താം ക്ലാസ്, പ്ലസ് ടു വിദ്യാർത്ഥികൾക്ക് മാത്രമായിരുന്നു വർഷാവസാനം വിനോദയാത്രയ്ക്ക് അവസരമുണ്ടായിരുന്നത്.
ഹോസ്റ്റൽ സന്ദർശന വേളകളിൽ മറ്റു ക്ലാസുകളിലെ കുട്ടികളും യാത്ര വേണമെന്ന ആവശ്യം നിരന്തരം ഉന്നയിച്ചിരുന്നു. കുട്ടികളുടെ പഠനമികവിനും കുഠിനാധ്വാനത്തിനുമുള്ള അംഗീകാരവും സ്നേഹസമ്മാനവുമായാണ് ഈ തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി.കായിക മേളയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പട്ടികവർഗ വികസന വകുളിന് കീഴിലുള്ള 22 മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെയും 113 ഹോസ്റ്റലുകളിലെയും വിദ്യാരത്ഥികൾ പങ്കെടുക്കുന്ന ഒമ്പതാമത് സംസ്ഥാനതല കായിക മേളയായ 'കളിക്കളം 2026-ന് കാര്യവട്ടം എൽ.എൻ.സി.പി.ഇ (LNCPE) മൈതാനത്ത് ആവേശകരമായ തുടക്കമായി. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പതാക ഉയർത്തുകയും കായികജ്വാല തെളിയിക്കുകയും ചെയ്തതോടെയാണ് മേളയ്ക്ക് ഓദ്യോഗിക തുടക്കമായത്. മുൻ ഇന്ത്യ9 ഫാട്ബോൾ ക്യാപ്റ്റൻ കെ.വി. ധനേഷ് കായികമേളാ പ്രതിജ്ഞയും, മന്ത്രി രമേശ് ചെന്നിത്തല ലഹരിവിരുദ്ധ പ്രതിജ്ഞയും വിദ്യാർത്ഥികൾക്ക് ചൊല്ലിക്കൊടുത്തു. ഉദ്ഘാടന ചടങ്ങിന് ആവേശം പകർന്നുകൊണ്ട് കട്ടേല സ്കുളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും അരങ്ങേറി.









