പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അഖിലേന്ത്യാ കോൺഫറൻസ്: ലോക്സഭാ സ്പീക്കർ ഓം ബിർള ഉദ്ഘാടനം ചെയ്തു

post

പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) ചെയർപേഴ്സൺമാരുടെയും അംഗങ്ങളുടെയും അഖിലേന്ത്യാ കോൺഫറൻസ് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള ഉദ്ഘാടനം ചെയ്തു.

നിയമസഭാ മന്ദിരത്തിലെത്തിയ ലോക്സഭാ സ്പീക്കർക്ക് ഗാർഡ് ഓഫ് ഓണർ നൽകിയാണ് അധികൃതർ സ്വീകരിച്ചത്. തുടർന്ന്, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചരിത്രവും പ്രവർത്തനങ്ങളും വ്യക്തമാക്കുന്ന പ്രത്യേക പ്രദർശനത്തിന്റെ ഉദ്ഘാടനവും ലോക്സഭാ സ്പീക്കർ നിർവ്വഹിച്ചു.


ചടങ്ങിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ, രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ഹരിവംശ് നാരായൺ സിംഗ്, പാർലമെന്ററി പി.എ.സി ചെയർമാൻ കെ.സി. വേണുഗോപാൽ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, കെ.എൻ. ബാലഗോപാൽ എന്നിവർ പങ്കെടുത്തു.