ശബരിമല മണ്ഡലമകരവിളക്ക് മഹോത്സവം: ദുരന്ത നിവാരണ പരിശീലനം നവംബർ മൂന്ന് മുതൽ

post

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം സുരക്ഷിതമായും സുഗമമായും നടത്തുന്നതിന്റെ ഭാഗമായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ്‌, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്‌മെന്റുമായി സഹകരിച്ച് നവംബർ മൂന്ന് മുതൽ ആറ് വരെ സംയുക്ത ദുരന്തനിവാരണ പരിശീലന പരിപാടി സംഘടിപ്പിക്കും. ഔദ്യോഗിക ഉദ്ഘാടനം നവംബർ നാല് രാവിലെ 11.30ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ നിർവഹിക്കും.


ശബരിമല ഡ്യൂട്ടിക്കായി നിയോഗിക്കുന്ന ഡ്യൂട്ടി മജിസ്ട്രേറ്റുമാർ, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാർ, ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന് മറ്റ് പ്രധാനപ്പെട്ട 11 ഓളം വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ, ജില്ലകളിലെ ഡെപ്യൂട്ടി തഹസിൽദാർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർ ഉൾപ്പെടെ 40 ലധികം പേർ പരിശീലനത്തിൽ പങ്കെടുക്കും. ജനത്തിരക്ക് നിയന്ത്രണം, ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റം, ക്രമസമാധാനപാലനം, മജിസ്റ്റീരിയൽ ചുമതലകൾ, ദുരന്തനിവാരണം, ശബരിമലയിലെ വിവിധ സ്‌ക്വാഡുകളുടെ പ്രവർത്തനം തുടങ്ങിയ വിഷയങ്ങൾ പരിശീലന പരിപാടിയിലുണ്ട്.


റവന്യൂ ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാൻഡ് റവന്യൂ കമ്മീഷണർ എച്ച് ദിനേശൻ, മുൻ കോട്ടയം ജില്ല കലക്ടർ പി.കെ. ജയശ്രീ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. എം. സി. റെജിൽ, മുൻ പത്തനംതിട്ട എഡിഎം അനു എസ്. നായർ, മുൻ ശബരിമല എഡിഎം അരുൺ എസ്. നായർ, നിലവിലെ ശബരിമല എഡിഎം ദിലീപ് കെ കൈനിക്കര, മുൻ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ശ്രീകുമാർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ഫാക്കൽറ്റി രോഹിത് കുമാർ, അഡ്വ. ജയചന്ദ്രദാസ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും.