സംസ്ഥാനത്ത് റേഷന്‍ വിതരണത്തിന് ATM

post

സംസ്ഥാനത്ത് റേഷന്‍ വിതരണം കൂടുതല്‍ എളുപ്പമാക്കാന്‍ 24 മണിക്കൂറും സേവനം ലഭിക്കുന്ന ഗ്രെയ്ന്‍ എടിഎം (Annapurti Grain ATM) പദ്ധതി നടപ്പാക്കാന്‍ ഭക്ഷ്യവകുപ്പ്. തിരുവനന്തപുരം ജില്ലയില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ പദ്ധതി ആരംഭിക്കും പിന്നീട് ഇത് സംസ്ഥാനത്തിന്റെ മറ്റ് ജില്ലകളിലേക്ക് വ്യാപിക്കാനും ലക്ഷ്യമിടുന്നു. വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയിലൂടെ ഏത് സമയം ചെന്നാലും ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാവുന്നതാണ്.


ബാങ്ക് എടിഎം പോലെ തന്നെ പ്രവര്‍ത്തിക്കുന്ന ഈ യന്ത്രത്തില്‍ റേഷന്‍ കാര്‍ഡ് നമ്പറോ ആധാര്‍ നമ്പറോ നല്‍കി, ബയോമെട്രിക് വിരലയടയാളം നല്‍കി ധാന്യങ്ങള്‍ കൈപ്പറ്റാം. റേഷന്‍ കടകളിലെ നീണ്ട ക്യൂ ഒഴിവാക്കാനും ഏത് സമയത്തും സുതാര്യമായ റേഷന്‍ ലഭ്യമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.