ഓണം വാരാഘോഷം: നിയമസഭാ മന്ദിരവും പരിസരവും വൈദ്യുത ദീപാലംകൃതമാക്കും
സംസ്ഥാന സർക്കാരിന്റെ ഓണം - ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി നിയമസഭാ മന്ദിരവും പരിസരവും വൈദ്യുത ദീപാലംകൃതമാക്കും. ആഗസ്റ്റ് 24 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം 6.30 മുതൽ രാത്രി 10 വരെ പൊതുജനങ്ങൾക്ക് നിയമസഭാമന്ദിര പരിസരവും ദീപാലങ്കാരവും കാണുന്നതിന് സൗകര്യമൊരുക്കും.











