കളക്ടേഴ്സ് സൂപ്പർ 100 – നാലാം അധ്യയന വർഷത്തിന് തുടക്കം!

post

കളക്ടേഴ്സ് സൂപ്പർ 100 നാലാം അധ്യയന വര്‍ഷത്തിന്റെ ഉദ്‌ഘാടനം തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരിയുടെ അധ്യക്ഷതയിൽ സംസ്ഥാന തൊഴിൽ, വനിതാ-ശിശുവികസന, ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ ജൂലൈ 22 ബുധൻ, രാവിലെ 10:30 മണിക്ക്, തിരുവനന്തപുരം മഹാത്മാ അയ്യങ്കാളി ഹാളിൽ (VJT hall) വച്ച് നിർവഹിക്കുന്നു.


വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടർ, വി. വിഘ്നേശ്വരി, തിരുവനന്തപുരം ജില്ലാ സബ് കളക്ടർ ആൽഫ്രഡ് ഒ വി, അസിസ്റ്റന്റ് കളക്ടർ ശ്രീ. വിഷ്‌ണോയ് ദിനേശ് ഹപുരം, വനിതാ-ശിശു വികസന വകുപ്പ് ജില്ലാ ഓഫീസർ, ഷിംന, ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷീജ മേരി എ.പി, ജില്ലാ പട്ടികജാതി വികസന ഓഫീസർ സരിൻ എസ്. എസ്, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ ബിജു ആർ , ട്രെൻസർ ടെക്നോളജി സൊല്യൂഷൻസ് എച്ച്.ആർ. മാനേജർ ശാലിനി ലക്ഷ്മി, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കുന്നു. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി പുതിയ അധ്യയന വർഷം (2026–27) ബാച്ചിലെ വിദ്യാർത്ഥിനികളെ സ്വാഗതം ചെയ്യുന്നതിനോടൊപ്പം കളക്ടേഴ്സ് സൂപ്പർ 100 പദ്ധതിയുടെ പൂർവവിദ്യാർത്ഥിനികളെയും പദ്ധതിയുടെ വിജയത്തിന് നിർണായക പങ്കുവഹിച്ച സന്നദ്ധപ്രവർത്തകരെയും ചടങ്ങിൽ ആദരിക്കും.


വനിതാ ശിശുവികസന വകുപ്പിന്റെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ക്യാമ്പയിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ, കനൽ ഇന്നോവേഷൻസ് ചാരിറ്റബിൾ ട്രസ്റ്റ് നടപ്പിലാക്കി വരുന്ന നൂതന വിദ്യാഭ്യാസ സംരംഭമാണ് കളക്ടേഴ്സ് സൂപ്പർ 100. ട്രെൻസർ ടെക്നോളജി സൊല്യൂഷൻസിന് CSR പങ്കാളിത്തമുള്ള സംരംഭത്തിൽ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന പെൺകുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസവും ശാസ്ത്ര-സാങ്കേതിക മേഖലകളിൽ മികച്ച അവസരങ്ങളും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.


ജില്ലയിലെ കൂടുതൽ പെൺകുട്ടികൾക്ക് ഗുണമേന്മയുള്ള STEM വിദ്യാഭ്യാസവും സമഗ്ര ശാക്തീകരണവും ലഭ്യമാക്കുന്നതിനുള്ള മറ്റൊരു നിർണായക ചുവടുവയ്പ്പായിരിക്കും ഈ പുതിയ അധ്യയന വർഷത്തിന്റെ തുടക്കം.