അതിയന്നൂരിൽ ഇനി സ്മാർട്ട് വില്ലേജ് ഓഫീസ്

post

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി നെയ്യാറ്റിൻകര അതിയന്നൂർ സ്മാർട്ട്‌ വില്ലേജ് ഓഫീസ് മന്ദിരം നാടിന് സമർപ്പിച്ചു. ജില്ലാ കളക്ടർ അനു കുമാരി സ്മാർട്ട്‌ വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു.


ജില്ലയിൽ ഭൂരിഭാഗം വില്ലേജ് ഓഫീസുകളും സ്മാർട്ട് ഓഫീസുകളായി മാറിയെന്നും കുറച്ചു വർഷത്തിനുള്ളിൽ പൂർണമായും സ്മാർട്ട്‌ വില്ലേജ് ഓഫീസുകളുള്ള ജില്ലയായി തിരുവനന്തപുരം മാറുമെന്നും ജില്ലാ കളക്ടർ അനു കുമാരി പറഞ്ഞു. നിലവിൽ ജില്ലയിലെ 124 വില്ലേജ് ഓഫീസുകളിൽ 78 എണ്ണം സ്മാർട്ട്‌ വില്ലേജ് ഓഫീസുകളായി മാറി. മറ്റുള്ളവ മാറ്റത്തിന്റെ പാതയിലാണെന്നും 16 സ്മാർട്ട്‌ വില്ലേജ് ഓഫീസുകളുടെ കൂടി പ്രവർത്തികൾ ഉടൻ തുടങ്ങുമെന്നും ജില്ലാ കളക്ടർ കൂട്ടിച്ചേർത്തു.