ചെങ്കള സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

post

കേരള സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി കാസർകോട് ജില്ലയിലെ ചെങ്ങള സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി എ. പി. അനിൽകുമാർ നിർവഹിച്ചു. കല്ലട്ര മാഹിൻ എംഎൽ എ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം പി വിശിഷ്ടാതിഥിയായി. ലാൻഡ് റവന്യു സ്പെഷ്യൽ സെക്രട്ടറി കെ ജീവൻ ബാബു ലാൻഡ് റവന്യു കമ്മീഷണർ എച്ച് ദിനേശൻ പങ്കെടുത്തു.


ജില്ലാകളക്ടർ അർജുൻ പാണ്ഡ്യൻ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുള്ളകുഞ്ഞി ചേർക്കള, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വസന്തൻ അജക്കോട്, മുൻ മന്ത്രി സി. ടി. അഹമ്മദലി, മുൻ എം എൽ എ എൻ. നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് അംഗം ജസ്ന മനാഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം നസീഫ ചെങ്കളപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജാസ്മിൻ കബീർ സ്ഥിരം സമിതി ചെയർ പേഴ്സൺമാരായ, ഷുക്കൂർ ചെർക്കള, ഇക്ബാൽ ചേരൂർ, ശാന്തകുമാരി, ഹാരിസ് തായൽ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ പി. കെ. ഫൈസൽ ടി. എം. എ. കരീം, ജലീൽ എരുതും കടവ് , ജെറ്റോ ജോസഫ്, ബിജു ഉണ്ണിത്താൻ, ഹരീഷ് ബി. നമ്പ്യാർ ഉമേശൻ, എൻ. കെ. പ്രഭാകരൻ, നാഷണൽ അബ്ദുള്ള, സി. എച്ച്. മുഹമ്മദ് ചായിൻ്റടി എന്നിവർ സംസാരിച്ചു.Special Assistance Scheme for Capital Investment (SASCI) പദ്ധതിയുടെ സഹായത്തോടെ നിർമ്മിച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് വില്ലേജ് ഓഫീസ് പൊതുജനങ്ങൾക്ക് കൂടുതൽ വേഗത്തിലും കാര്യക്ഷമമായും സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സജ്ജമാക്കിയിരിക്കുന്നത്. ജനസൗഹൃദ സേവനങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം ഭരണനടപടികൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനും പുതിയ ഓഫീസ് സഹായകമാകും.